ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് ; സംഘത്തിലെ മുഖ്യകണ്ണികൾ അറസ്റ്റിൽ

Anjana

swindling lakhs of rupees by online

പാലക്കാട് : ഓൺലൈൻ മുഖേനെ പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളെ  പാലക്കാട് സൈബർ പോലീസ് പിടികൂടി.നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡ്  സ്വദേശിയായ യുവതിയുമാണ് അറസ്റ്റിലായത്.

ഓൺലൈൻ വഴി ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.വിദേശത്ത് താമസിക്കുന്നവരാണെന്ന വ്യാജേന ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം തട്ടുകയും ചെയ്തു വരികയായിരുന്നു ഇവർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൗഹൃദം സ്ഥാപിക്കുന്നവരോട് സമ്മാനവും പണവും കൊറിയർ  അയച്ചിട്ടുണ്ടെന്ന് പറയുകയും തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ചാർജ് മറ്റ് നികുതികൾ തുടങ്ങിയവയുടെ പേരിൽ പണം തട്ടുകയുമാണ് പതിവ്.

കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയുടെ അഞ്ച് ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിക്കപ്പെട്ടത്.ഇവരുടെ ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചായായിരുന്നു പോലീസ് അന്വേഷണം.

Story highlight : swindling lakhs of rupees by online