
കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പോക്സോ നിയമ പ്രകാരമെടുത്ത കേസിൽ ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയിൽ ഷിഞ്ചു (46) വിനെയാണ് കോടതി ശിക്ഷിച്ചത്.
2018 ൽ വയനാട്ടിൽ വിനോദയാത്ര പോയ സമയത്ത് ബസിൽ വെച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് ശിക്ഷ വിധിച്ചത്.
ബാലുശ്ശേരി പൊലീസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി.
Story highlight : twenty years imprisonment for posco case culprit in kozhikkod