കേരളത്തില്‍ ഇന്ന് ദീപാവലി ; ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.

Anjana

India diwali 2021
India diwali 2021
Image Credits : Sajeesh Aluparambil

കേരളത്തില്‍ ഇന്ന് ദീപാവലിദിനം.ഇന്നലെ രാത്രി മുതൽക്കെ നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.ഉത്തരേന്ത്യയിലലെ ദീപാവലി ആഘോഷം അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്നതാണ്. എന്നാൽ കേരളത്തിൽ പ്രധാനമായും ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുക. കേരളത്തില്‍ ഇന്നും ഉത്തരേന്ത്യയില്‍ നാളെയുമാണ്‌ ദീപാവലി ആഘോഷം.

രാത്രിയെ വെളിച്ചത്തിലേക്ക് നയിച്ച് ആകാശത്ത് വര്‍ണ്ണങ്ങള്‍ നിറയുന്ന ദീപാവാലി ഉത്സവത്തിനു കേരളത്തിൽ ഇന്നലെ രാത്രി മുതൽക്കുതന്നെ തുടക്കംകുറിച്ചിരുന്നു. ഉത്തരേന്ത്യയില്‍ പ്രധാന ആഘോഷം നാളെയാണ്. ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ജനവിഭാഗം കൊണ്ടാടുന്ന ഒരു ആഘോഷമാണ് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസം വരുന്ന ദീപാവലി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ദീപങ്ങളുടെ ആവലിയാണ് ദീപാവലി. ദീപാവലിക്ക് പിന്നിലെ കഥകള്‍ പലതാണെങ്കിലും തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയത്തിന്‍റെ ഉത്സവമായാണ് ദീപാവലി ഭാരതീയർ കൊണ്ടാടുന്നത്.ദീപാവലി നാളിൽ പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും നാടും നഗരവും ആഘോഷ നിറവിലാണ്.

Story highlight : Today is Diwali in Kerala.