കണ്ണൂരിൽ വൻ ചന്ദനവേട്ട.തലവിൽ,വിളയാർക്കാട്,
പെരുമ്പാവ എന്നിവടങ്ങളിൽ വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
പരിശോധനയിൽ 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് പിടികൂടിയത്.
വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണൻ(48) പ്രദീപ് (48)ബിനേഷ് കുമാർ (43) എന്നിവരാണ് പിടിക്കപ്പെട്ടത്.
മൂന്ന് പേരിൽ നിന്നായി ആകെ 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്.അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ മാതമംഗലം പെരുമ്പാവ സ്വദേശി നസീറിന്റെ വീട്ടിൽ നിന്നും 116 കിലോ ചന്ദനം പിടിച്ചെടുത്തിട്ടുണ്ട്.
ചന്ദനമരം മുറിച്ചുകടത്തുന്ന സംഘം തലവിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനം വകുപ്പ് ഇവരെ പിടികൂടിയത്.
പരിശോധനയ്ക്കിടെ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ രക്ഷപെട്ടിരുന്നു.ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Story highlight : Three arrested with 133 kg sandalwood robbery in kannur.