സുഭദ്ര കൊലപാതകം: മൂന്നാമതൊരാൾക്കും പങ്കുണ്ടെന്ന് പൊലീസ്; അറസ്റ്റ് രേഖപ്പെടുത്തി

നിവ ലേഖകൻ

Subhadra murder case

സുഭദ്ര കൊലപാതക കേസിൽ മൂന്നാമതൊരാൾക്കും പങ്കുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. നിധിൻ മാത്യുസിന്റെ സുഹൃത്തും ബന്ധുവുമായ റെയ്നോൾഡ് എന്നയാൾ കൊലപാതകം നടത്താൻ ആവശ്യമായ സഹായം നൽകിയെന്നാണ് പൊലീസ് പറയുന്നത്. സുഭദ്രയെ മയക്കാൻ പ്രതികളായ മാത്യുസിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകിയത് റെയ്നോൾഡ് ആണെന്നും, എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണെന്ന് പ്രതികള് സമ്മതിച്ചു. നെഞ്ചില് ചവിട്ടി വാരിയെല്ലുകള് തകര്ത്തും കഴുത്ത് ഞെരിച്ചുമാണ് കൊന്നതെന്ന് മാത്യൂസും ശര്മിളയും ചോദ്യം ചെയ്യലില് വെളിപ്പെടുത്തി.

സ്വർണാഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യമെങ്കിലും, സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നുവെന്ന് ഉടുപ്പിയിലെത്തിയപ്പോഴാണ് പ്രതികൾ തിരിച്ചറിഞ്ഞത്. പിന്നീട് സുഭദ്രയുടെ സ്വർണ വളയും കമ്മലും ആലപ്പുഴയിലും ഉഡുപ്പിയിലുമായി വിൽക്കുകയായിരുന്നു. 2016-17 മുതലാണ് സുഭദ്രയും ശർമിളയും തമ്മിൽ പരിചയത്തിലായത്.

രണ്ട് മാസം മുൻപ് സുഭദ്രയുടെ കടവന്ത്രയിലെ വീട്ടിൽ കൊലപാതകം നടത്താൻ ശ്രമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി. കൊലപാതകത്തിന് മുൻപ് തന്നെ വീട്ടുവളപ്പിൽ കുഴി വെട്ടിയിരുന്നു. ആഗസ്റ്റ് നാലിന് സുഭ്രദയെ കാണാതായി, ഏഴാം തീയതി കൊലപ്പെടുത്തിയശേഷം പ്രതികൾ മണിപ്പാലിലേക്ക് കടന്നുകളഞ്ഞു.

  സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; 'ഹാപ്പി അവേഴ്സ്' തിരിച്ചെത്തി

ഇന്നലെ വൈകീട്ടോടെയാണ് ഇവരെ കർണാടകയിൽ നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മൂന്ന് പ്രതികളെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം ഒന്നിച്ച് കോടതിയിൽ ഹാജരാക്കും.

Story Highlights: Third accused arrested in Subhadra murder case for providing assistance to main suspects

Related Posts
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ; കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭ്യമാകും

ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ നാളെ ആരംഭിക്കും. 167 കേന്ദ്രങ്ങളിലായി സെപ്റ്റംബർ നാല് Read more

കണ്ണൂർ കല്യാട്ടെ കൊലപാതകം: സുഹൃത്ത് ദർശിതയെ കൊലപ്പെടുത്തിയത് മൊബൈൽ ചാർജറിലെ ഡിറ്റണേറ്റർ ഉപയോഗിച്ച്
Kannur murder case

കണ്ണൂർ കല്യാട്ടെ ദർശിതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുഹൃത്ത് സിദ്ധരാജു ആസൂത്രിതമായാണ് Read more

  സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഷറഫുന്നീസ സിദ്ദിഖ് പരാതി നൽകി
സ്വർണവിലയിൽ നേരിയ കുറവ്; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില അറിയാമോ?
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ വില Read more

സപ്ലൈക്കോയിൽ വെളിച്ചെണ്ണക്ക് വിലക്കുറവ്; ‘ഹാപ്പി അവേഴ്സ്’ തിരിച്ചെത്തി
Supplyco coconut oil discount

സപ്ലൈക്കോ സൂപ്പർമാർക്കറ്റുകളിൽ ഇന്ന് വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. 529 രൂപ വില Read more

സാങ്കേതിക സർവകലാശാലകളിൽ വിസി നിയമനം: വിജ്ഞാപനം പുറത്തിറങ്ങി
VC appointment notification

സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള വിജ്ഞാപനം സർക്കാർ Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി
Amoebic Encephalitis Kerala

വയനാട് സ്വദേശിയായ 45 വയസ്സുള്ള ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. Read more

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള: രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ തുടക്കം
IDSFFK 2024

17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ രണ്ടാം ദിനം മത്സര ചിത്രങ്ങളോടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more

മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക്; സ്ഥിരീകരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ
Argentina Kerala Football

ലയണൽ മെസ്സിയുടെ അർജന്റീന ടീം കേരളത്തിലേക്ക് വരുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ Read more

Leave a Comment