Headlines

Kerala News, Nipah

നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.

നിപ ഉറവിടത്തിനായുള്ള പരിശോധന ഇന്ന്
Representative Photo Credit: PTI

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ  ഭോപ്പാലിൽ നിന്നുമുള്ള വിദഗ്‌ധ സംഘവും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും  കോഴിക്കോടെത്തും. നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലത്തെ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പിന്റെ സാമ്പിള്‍ ശേഖരണം നടന്നിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഇതോടെ 257 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ് 257 പേരും. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേര്‍ ആശുപത്രിയിൽ കഴിയുകയാണ്. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗ ഉറവിടം വ്യക്തമല്ലാത്തതിനാൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിളുകൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlight :  Testing for the source of Nipah virus will start today.

More Headlines

മകളെ ശല്യം ചെയ്തെന്ന ആരോപണം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
കവിയൂർ പൊന്നമ്മയുടെ വിയോഗം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി; പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി
മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന അമ്മ: നടൻ മധു
മലയാള സിനിമയുടെ 'അമ്മ' കവിയൂർ പൊന്നമ്മ അന്തരിച്ചു; 75 വയസ്സായിരുന്നു
യുപിയിൽ ഭർത്താവ് കുളിക്കാത്തതിനെ തുടർന്ന് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു
കടുവ ഇറങ്ങിയെന്ന വ്യാജ പ്രചാരണം: മൂന്നു പേർ അറസ്റ്റിൽ
മലപ്പുറത്തെ എം പോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് സ്ഥിരീകരണം
ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം

Related posts