വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ.

Anjana

താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ
താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ
Photo Credit: Twitter/@archer_rs, Britannica

സെപ്റ്റംബർ 11ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ നടത്തി ഭരണമേൽക്കുമെന്ന് റിപ്പോർട്ട്‌. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനം കൂടിയാണ് സെപ്റ്റംബർ 11.

താലിബാന്റെ ആഭ്യന്തരമന്ത്രി യുഎസിന്റെ ഉപരോധ പട്ടികയിൽ ഉള്ളതിനാൽ സെപ്റ്റംബർ 11 തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് താലിബാൻ വക്താവ് സൂചന നൽകിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ മിക്ക രാജ്യങ്ങളും തയ്യാറല്ല. എന്നാൽ റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളെ ഇതിനോടകം താലിബാൻ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങൾ താലിബാനുമായി ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.

 യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് താലിബാനുമായി ലോകരാജ്യങ്ങൾ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം താലിബാനെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story Highlights: Taliban may conduct Oath Taking Ceremony on September 11.