‘സുപ്രീംകോടതിയുടെ നിലപാട് ഏകപക്ഷീയം’ വ്യാപാരി വ്യവസായി ഏകോപന സമിതി

Anjana

സുപ്രീംകോടതി നിലപാട് ഏകപക്ഷീയം ടിനസറുദ്ദീൻ
സുപ്രീംകോടതി നിലപാട് ഏകപക്ഷീയം ടിനസറുദ്ദീൻ

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇളവുകൾ നൽകിയതിനെത്തുടർന്ന് സർക്കാരിനെതിരെ പ്രമുഖ വ്യവസായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സുപ്രീംകോടതി അതൃപ്തിയും രേഖപ്പെടുത്തി.

ഇതേ തുടർന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഏകപക്ഷീയം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസറുദ്ദീൻ പ്രതികരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതുസംബന്ധിച്ച സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ബക്രീദ് ഇളവുകൾ വർഗീയവത്ക്കരിക്കാൻ ആണ് ശ്രമങ്ങൾ നടക്കുന്നതെന്ന് ടി. നസറുദ്ദീൻ ആരോപിച്ചു.

ബക്രീദ് പ്രമാണിച്ച് വ്യാപാരികളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് വാരാന്ത്യ ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചത് വിദഗ്ധ സമിതിയുമായി കൂടി ആലോചിച്ചാണെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

സർക്കാർ നിലപാടിനൊപ്പമാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയെന്നും മുഖ്യമന്ത്രിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: T Nasiruddin’s response about supreme court’s decision