Headlines

Controversy, Viral

ഞാൻ മേയറല്ല, എംപിയാണ്; പൊലീസിനെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

പൊലീസിനെകൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി
Photo Credits: Screen Grab/ TCV News

തൃശ്ശൂർ : ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം.പി.മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ പുത്തൂരിൽ സന്ദർശനം നടത്തിയതിനെതുടർന്നാണ് സംഭവം.മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സുരേഷ് ഗോപി സ്ഥലം സന്ദര്‍ശിക്കാനെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എസ്ഐയെ വിളിച്ചു വരുത്തി സുരേഷ് ഗോപി സല്യൂട്ട് അടിപ്പിക്കുകയായിരുന്നു. ഞാൻ മേയറല്ല.‘ഞാൻ ഒരു എംപിയാണ് കേട്ടോ, ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതോടെ എസ്ഐ സല്യൂട്ട് നൽകുകയും ചെയ്തു.ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.

പ്രോട്ടോക്കോൾ പ്രകാരം എംപിയെ പൊലീസ് സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന വാദം ഒരു ഭാഗത്ത് നിന്നും കേരള പൊലീസ് സ്‌റ്റാൻഡിംഗ് ഓർഡർ അനുസരിച്ച് സല്യൂട്ട് ആകാമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Story highlight : Sub Inspector salutes suresh Gopi MP video goes viral

More Headlines

ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കലവൂര്‍ സുഭദ്ര കൊലക്കേസ്: പ്രതികളെ 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു; ശര്‍മിള മാധ്യമങ്ങള്‍ക...
കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് ശേഷം കീഴടങ്ങി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം

Related posts