ഹൈദരാബാദ് പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊല്ലും ; തെലങ്കാന മന്ത്രി.

Anjana

പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊലപ്പെടുത്തും
പീഡനകേസ് പ്രതിയെ എൻകൌണ്ടറിൽ കൊലപ്പെടുത്തും
Photo Credits: Ch Malla Reddy/Facebook

ഹൈദരാബാദ്:  ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ എൻകൌണ്ടറിൽ കൊലപെടുത്തുമെന്ന് തെലങ്കാന തൊഴിൽ മന്ത്രി.  ഹൈദരാബാദിലെ സൈദാബാദിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മന്ത്രി മല്ല റെഡ്ഡിയുടെ മറുപടി. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും. ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൌണ്ടർ ചെയ്യും. ഞങ്ങൾ പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല.  കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറുമെന്നും  അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട  രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാൽ ഇയാൾ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.

ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ റിപ്പോർട്ട്‌. അതേസമയം സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 

  എസ്‌കെഎൻ 40 കേരള യാത്രയ്ക്ക് കൊല്ലത്ത് പ്രൗഢഗംഭീര വരവേൽപ്പ്

Story highlight : Telangana minister says accused in Hyderabad rape case will be killed in encounter

Related Posts
ബിജു ജോസഫ് കൊലപാതകം: തെളിവ് ലഭിച്ചു; ഓമിനി വാൻ കണ്ടെത്തി
Biju Joseph Murder

തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫ് കൊലപാതക കേസിൽ നിർണായക തെളിവ് ലഭിച്ചു. ബിജുവിനെ Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ഇന്ന് കുറ്റപത്രം സമർപ്പിക്കും
Nenmara Double Murder

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 500 ലധികം പേജുള്ള കുറ്റപത്രം Read more

അവിഹിത ബന്ധം: ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Bengaluru murder

ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ലോക്\u200cനാഥ് സിങ്ങിനെ ഭാര്യയും ഭാര്യാമാതാവും ചേർന്ന് കൊലപ്പെടുത്തി. Read more

ബാലുശ്ശേരിയിൽ ഞെട്ടിക്കുന്ന കൊലപാതകം; മകൻ അച്ഛനെ കുത്തിക്കൊന്നു
Balussery Murder

ബാലുശ്ശേരിയിലെ പനായിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. എഴുപത്തിയൊന്നുകാരനായ അശോകനാണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നങ്ങൾ Read more

  ആലുവയിൽ ബാർ ജീവനക്കാരനെ കത്തിവെച്ച് കവർച്ച: നാലുപേർ അറസ്റ്റിൽ
ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

കച്ചവട പങ്കാളിയുടെ ആസൂത്രിത കൊലപാതകം; ബിജുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി
Thodupuzha Murder

തൊടുപുഴയിൽ കച്ചവട പങ്കാളിയാൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്\u200cമോർട്ടം പൂർത്തിയായി. ദിവസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് Read more

കോഴിക്കോട് കാർ മോഷണം: 40 ലക്ഷം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
Kozhikode car theft

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ Read more

  കൊച്ചി കുറുപ്പുംപടി പീഡനക്കേസ്: പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ
ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Stabbing

ചടയമംഗലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. സുധീഷ് (35) Read more

മൈസൂർ കൊള്ളക്കേസ്: മലയാളി പ്രതിയെ പോലീസ് വെടിവെച്ചു
Mysore robbery

മൈസൂരിൽ വാഹനം ആക്രമിച്ച് കൊള്ള നടത്തിയ കേസിലെ മലയാളി പ്രതിയെ പോലീസ് വെടിവെച്ചു. Read more