ദേശീയപാതകളുടെ അലൈൻമെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കി നിർണയിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.
ദേശീയപാതാ വികസന അലൈൻമെന്റുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്.
ദേശീയപാത അലൈൻമെന്റിനായി ആരാധനാലയങ്ങൾ പൊളിക്കേണ്ടതായി വന്നാൽ ദൈവം ക്ഷമിക്കുമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കൂടാതെ ദേശീയപാത സ്ഥലമെടുപ്പിൽ അനാവശ്യവും നിസ്സാരവുമായ കാര്യങ്ങൾക്ക് ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതാ വികസനം അത്യന്താപേക്ഷിതമായതിനാൽ സ്ഥലമേറ്റെടുപ്പിൽ ഭൂവുടമകൾ സഹകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വികസനപദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു വിഭാഗം പൗരന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും കോടതി കൂട്ടിച്ചേർത്തു.
Story Highlights: High court’s statement in highway alignment.