തിരുവനന്തപുരം: മൂന്നാംക്ലാസുകാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില് അധ്യാപികയ്ക്ക് കഠിന തടവ്.
പതിനാറ് വര്ഷത്തിന് ശേഷമാണ് മലയന്കീഴ് കണ്ടല ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയും തുങ്ങാംപാറ സ്വദേശിയുമായ ഷെരീഫാ ഷാജഹാനെ ഒരു വര്ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും തിരുവനന്തപുരം പോക്സോ കോടതി വിധിച്ചത്.
ജഡ്ജി കെവി രജനീഷാണ് വിധി പുറപ്പെടുവിച്ചത്.2005 ജനുവരി 18ന് ആയിരുന്നു സംഭവം നടന്നത്.
ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ ഷെരീഫാ പേന വലിച്ചെറിയുകയായിരുന്നു. ഇത് കുട്ടിയുടെ കണ്ണില് തുളച്ച് കയറി കുട്ടിയുടെ കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്തു.
മൂന്ന് ശസ്ത്രക്രിയകള് ചെയ്തെങ്കിലും കുട്ടിയുടെ കാഴ്ച ശക്തി തിരിച്ചുലഭിച്ചില്ല. പിന്നീട് അധ്യാപികയായ ഷെരീഫയെ ആറുമാസം സ്കൂളില് നിന്നും സസ്പെന്റ് ചെയ്തിരുന്നു.
കുട്ടികളെ സ്നേഹിക്കേണ്ട അധ്യാപിക ചെയ്തത് വലിയ ക്രൂരതയായതിനാൽ അതിന് തക്കതായ ശിക്ഷ നല്കണമെന്നാണ് പ്രോസീക്യൂഷന് വാദിച്ചത്.
ഇത്തരത്തിലുള്ള കുറ്റകൃത്യം സമൂഹത്തിന് അംഗീകരിക്കാന് സാധിക്കുന്ന ഒന്നല്ലെന്നും പ്രൊസിക്യൂഷന് വാദിച്ചു. പ്രോസീക്യൂഷന് വേണ്ടി കാട്ടിയിക്കോണം ജെ.കെ.അജിത്ത് പ്രസാദ് ഹാജരായി.
Story highlight : student loses vision due to the teacher who through pen against him