
അടിമാലി : ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് റിയാസ് മൻസിലിൽ അൽത്താഫ് എന്ന ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് ഇയാൾ.
സംഭവത്തിൽ കുട്ടിയുടെ സഹോദരനും മാതാവിനും മുത്തശ്ശിക്കും ക്രൂരമായ മർദനമേറ്റിട്ടുണ്ട്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിക്കാൻ ഇടയായത്.ഇരുകുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്.
ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Story highlight : Six year old boy killed in Idukki.