
ദില്ലി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പില് ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെ അഭിഭാഷകരുടെ വേഷത്തിൽ എത്തിയ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ ആറ് പേർക്ക് വെടിയേറ്റിട്ടുണ്ട്. തിലു താജ്പൂരിയുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ദില്ലി പൊലീസ് അറിയിച്ചു.
രോഹിണി ജില്ലാ കോടതിയിലെ 207 ആം നമ്പർ മുറിയിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ആക്രമികളെ പൊലീസ് വധിച്ചതായും ദില്ലി പൊലീസ് പി ആർ ഒ ചിന്മയ് ബിശ്വവൽ വ്യക്തമാക്കി.
പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിക്കുന്നതേയുള്ളുവെന്നും അന്വേഷണം തുടരുന്നതായും പിആർഒ അറിയിച്ചു.
Story highlight: Shooting between mafia gangs in Delhi Rohini Court.