
നീലച്ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകൾ വഴി വിതരണം ചെയ്തതെന്ന കേസിൽ ശിൽപാ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ശിൽപാ ഷെട്ടിയുടെ അറിവോടെയാണോ ഭർത്താവ് ഇത്തരം വ്യവസായങ്ങൾ ചെയ്യുന്നതെന്ന് പോലീസ് ശിൽപ ഷെട്ടിയെ വിളിച്ചുവരുത്തി അന്വേഷിച്ചു.
ഇരുവരുടെയും വസതിയിലും പോലീസ് തിരച്ചിൽ നടത്തി. ശില്പാ ഷെട്ടിയും രാജ് കുന്ദ്രയും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫീസ് പരിസരങ്ങളും നീലച്ചിത്ര ഷൂട്ടിംഗിനായി ഉപയോഗിച്ചെന്ന് പോലീസ് പറഞ്ഞു.
20 ലക്ഷം ഉപയോക്താക്കളാണ് രാജ് കുന്ദ്രയുടെ ഹോട്ട് ഷോട്ട്സ് എന്ന നീലച്ചിത്ര വീഡിയോ ആപ്പ് ഉപയോഗിച്ചിരുന്നത്.
എന്നാൽ വീഡിയോകൾ ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും വികാരങ്ങൾ ഉണർത്തുക മാത്രമാണ് ചെയ്യുന്നതെന്നും രാജ് കുന്ദ്ര കോടതിയിൽ ഹർജി നൽകി.
നിലവിൽ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം ഏഴു വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കില്ലെന്നും അതിനാൽ മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് രാജ് കുന്ദ്ര ഹർജിയിൽ പറയുന്നു.
2021 ഫെബ്രുവരിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം ഏപ്രിൽ സമർപ്പിച്ചതാണെന്നും അന്ന് പ്രതിപട്ടികയിൽ താൻ ഇല്ലായിരുന്നെന്നും കുന്ദ്ര ചൂണ്ടിക്കാട്ടി.
അതേസമയം രാജ് കുന്ദ്രയുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 27 വരെ നീട്ടി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും പണമിടപാടുകളും പോലീസ് പരിശോധിക്കുകയാണ്.
Story Highlights: Shilpa shetty interrogated by police in sex video case.