പാറശാല ഷാരോണ്‍ രാജ് വധക്കേസ് വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും

Anjana

Sharon Raj murder trial

പാറശാല സ്വദേശി ഷാരോണ്‍ രാജ് വധക്കേസിന്റെ വിചാരണ ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ ആണ് കേസ് പരിഗണിക്കുന്നത്. കമിതാവായിരുന്ന റേഡിയോളജി വിദ്യാര്‍ഥി ഷാരോണ്‍ രാജിനെ കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായരും മാതാവ് സിന്ധുവും കൂട്ടുപ്രതികളാണ്.

തട്ടിക്കൊണ്ടുപോകല്‍, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പോലീസിന് വ്യാജ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കല്‍ എന്നീവകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം വായിച്ചത്. പ്രതികള്‍ കുറ്റം നിഷേധിച്ചിരുന്നു. കേസില്‍ 142 സാക്ഷികളും, 175 രേഖകളും, 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. വിഷമുള്ളില്‍ ചെന്നതിന്റെ കാഠിന്യത്താല്‍ 11 ദിവസം മരണത്തോട് മല്ലടിച്ച ശേഷം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഷാരോണ്‍ രാജ് മരണത്തിന് കീഴടങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2022 മാര്‍ച്ച് മാസത്തില്‍ മിലിറ്ററി ഉദ്യോഗസ്ഥനുമായുള്ള വിവാഹ നിശ്ചയം ഗ്രീഷ്മയുമായി നടത്തിയിരുന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഷാരോണിനെ സ്‌നേഹം നടിച്ച് താലികെട്ടിച്ച് ഹോട്ടലുകളിലും മറ്റും കൊണ്ടുപോയി താമസിപ്പിച്ചിരുന്നു. ശാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. സാവധാനം അവയവങ്ങളെ ബാധിക്കുന്ന കാപ്പിക്ക് എന്ന വിഷത്തിന്റെ പ്രവര്‍ത്തന രീതി ഓണ്‍ ലൈന്‍ സെര്‍ച്ചിലൂടെ മനസ്സിലാക്കിയാണ് കഷായത്തിലൂടെ വിഷം കുടിപ്പിച്ചത്. അസ്വഭാവിക മരണത്തിന് പാറശ്ശാല പോലീസ് ആദ്യം കേസെടുത്തു അന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ മേല്‍ റൂറല്‍ എസ് പി ക്രൈം ബ്രാഞ്ചിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്തു റൂറല്‍ എസ്. പി. ഡി. ശില്‍പയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.

Story Highlights: Sharon Raj murder trial to begin on October 15 in Neyyattinkara, Kerala

Leave a Comment