
കണ്ണൂർ ജില്ലാ ട്രഷറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ സീനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ.കൊറ്റാളി സ്വദേശി നിധിൻരാജ് ചെല്ലട്ടനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയിൽ പ്രതി 6 ഇടപാടുകളിലായി മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തുകയായിരുന്നു.
സർക്കാർ ബില്ലുകൾ ഉൾപ്പെടെ വെട്ടിച്ചതായാണ് പരിശോധനയിൽ വ്യക്തമായത്.
2016 മുതലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.സർക്കാർ പദ്ധതികളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട പണം, കർഷക തൊഴിലാളി ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി മൃഗ സംരക്ഷണ ദുരിതാശ്വാസം, തുടങ്ങിയവ പ്രതി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയതായാണ് വിജിലൻസ് കണ്ടെത്തിയത്.
Story highlight : Senior accountant arrested for swindling lakhs In the Kannur treasury.