സംസ്‌കൃതി ഖത്തർ നോർക്ക-ഐസിബിഎഫ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു

Anjana

Sanskriti Qatar NORKA-ICBF membership campaign

സംസ്‌കൃതി ഖത്തർ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി ക്ഷേമ നിധി – നോർക്ക, ഐ സി ബി എഫ് അംഗത്വമെടുപ്പിക്കുന്നതിനായി പ്രചാരണ പരിപാടി സംഘടിപ്പിച്ചു. സംസ്കൃതി മുൻ ജനറൽ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ന്യൂസലാത്ത യൂണിറ്റ് പ്രസിഡന്റ് യൂസഫ് പോവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നോർക്ക പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം സുധീർ, സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ന്യൂ സലാത്ത യൂണിറ്റ് സെക്രട്ടറി ഉണ്ണി ഗുരുവായൂർ സ്വാഗതം പറഞ്ഞ ചടങ്ងിൽ ക്യാമ്പ് കൺവീനർ നാരായണൻകുട്ടി നന്ദി പറഞ്ഞു. നൂറോളം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്കൃതി നോർക്ക-ക്ഷേമനിധി സബ് കമ്മിറ്റി കൺവീനർ ശിവദാസ് സ്റ്റാലിൻ, അംഗങ്ങളായ സബീന അസീസ്, രവി മണിയൂർ, അമിത്, സിദ്ദിഖ്, സതീഷ്, കേന്ദ്രകമിറ്റി അംഗം സിനി അപ്പു തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഈ പരിപാടി സംസ്‌കൃതി ഖത്തറിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതാണ്, ഇതിലൂടെ എല്ലാ അംഗങ്ങളെയും പ്രവാസി ക്ഷേമ നിധിയിലും ഐ സി ബി എഫിലും അംഗങ്ങളാക്കുക എന്ന ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.

Story Highlights: Sanskriti Qatar organized NORKA-ICBF membership campaign as part of silver jubilee celebrations

Leave a Comment