തിരുവനന്തപുരത്ത് ഹിന്ദി അധ്യാപക ഒഴിവ്; നോർക്കയിൽ പി.ആർ.ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

Kerala job opportunities

തിരുവനന്തപുരത്തെ കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. ഒക്ടോബർ 28ന് രാവിലെ 10. 30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാര് അടിസ്ഥാനത്തില് ഒരുവര്ഷത്തേയ്ക്കാണ് നിയമനം. പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻസ്, ജേർണലിസം ഇവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.

മാധ്യമപ്രവര്ത്തനത്തിലും പബ്ളിക് റിലേഷന്സിലും 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സാണ്. പ്രതിമാസം 35,000 രൂപ (Consolidated) ശമ്പളം ലഭിക്കും.

  സ്കിൽ കേരള ഗ്ലോബൽ സ്കിൽ സമ്മിറ്റ് പോസ്റ്റർ പ്രകാശനം ചെയ്ത് കൊല്ലം ജില്ലാ കളക്ടർ

താല്പര്യമുളള ഉദ്യോഗാര്ത്ഥികള് വിശദമായ ബയോഡാറ്റ (മേല്വിലാസം, ഫോണ് നമ്പര്, ഇ-മെയില് വിലാസം ഉള്പ്പെടുത്തണം), വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് എന്നിവ സഹിതം 2024 നവംബര് 06 ന് വൈകിട്ട് 05 മണിക്കകം ceo@pravasikerala. org എന്ന ഇ-മെയിലില് അപേക്ഷ നല്കാവുന്നതാണ്.

Story Highlights: Job opportunities in Kerala: Hindi teacher vacancy in Thiruvananthapuram school and PRO position in NORKA Welfare Board

Related Posts
മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി
Agricultural University fees

തൃശ്ശൂർ മണ്ണുത്തി കാർഷിക സർവ്വകലാശാല സെമസ്റ്റർ ഫീസുകൾ കുത്തനെ വർദ്ധിപ്പിച്ചു. പിഎച്ച്ഡി, പിജി, Read more

അധ്യാപക ദിനം: നല്ലൊരു സമൂഹത്തിന് അധ്യാപകരുടെ പങ്ക്
teachers day

ഇന്ന് അധ്യാപകദിനം. ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഈ ദിനത്തിൽ ആചരിക്കുന്നത്. നല്ലൊരു Read more

  കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ നിയമനം; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം
“നിയുക്തി 2025”: മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13-ന് കുസാറ്റ് കാമ്പസിൽ
Mega Job Fair

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വകുപ്പ് എറണാകുളം മേഖലയിൽ "നിയുക്തി 2025" മെഗാ ജോബ് Read more

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ ജോലിക്ക് അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 14
Railway Recruitment Board

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ Read more

KRFB-ൽ സൈറ്റ് സൂപ്പർവൈസർ അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?
KRFB Site Supervisor

കേരള റോഡ് ഫണ്ട് ബോർഡിന് കീഴിലുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ സൈറ്റ് സൂപ്പർവൈസർമാരുടെ Read more

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു
Assistant Professor Recruitment

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ Read more

കിറ്റ്സിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു
KITTS Recruitment

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ Read more

  മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ സെമസ്റ്റർ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
Ayurveda College Recruitment

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസവേതനടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം Read more

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ നിയമനം; സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം
KSRTC Swift Recruitment

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർ Read more

പിന്നാക്ക വിഭാഗ വികസന വകുപ്പിലും ഹിന്ദുസ്ഥാൻ കോപ്പറിലും അവസരങ്ങൾ
Job opportunities in Kerala

പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ദിവസ വേതനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. Read more

Leave a Comment