പ്രവാസികൾക്ക് തൊഴിലവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

NORKA Roots

കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി നോർക്ക റൂട്ട്സ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ഓട്ടോമൊബൈൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ ഉള്ളത്. രണ്ട് വർഷത്തിലധികം വിദേശരാജ്യത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തി ആറ് മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www. norkaroots. org സന്ദർശിച്ച് 2025 ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണം.

തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ ‘നെയിം’ (നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്) പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

  സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്

ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി ‘നെയിം’ പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് നെയിം പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.

24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Story Highlights: NORKA Roots invites applications from returned expats for various private sector vacancies in Kerala.

Related Posts
കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

ശബരിമലയിൽ തീർഥാടകത്തിരക്ക്; സുരക്ഷ ശക്തമാക്കി
Sabarimala Pilgrimage

ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പ്രതിദിനം 80,000-ൽ Read more

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് വിതരണം നിലച്ചു; കാരണം ഇതാണ്
International Driving Permit

സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (ഐഡിപി) നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൈസൻസ് രേഖകൾ Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; മറ്റ് വഴികൾ തേടാൻ നിർദ്ദേശം
Thamarassery Churam traffic

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറ്, ഏഴ്, എട്ട് വളവുകൾ വീതി Read more

വെഞ്ഞാറമൂട്ടിൽ വയോധികയെ ആക്രമിച്ച് വഴിയിൽ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Venjaramoodu attack case

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. പരുക്കേറ്റ വയോധികയെ ആശുപത്രിയിൽ Read more

  ‘കളങ്കാവൽ’ ധീരമായ പരീക്ഷണം; മമ്മൂട്ടിയെ പ്രശംസിച്ച് മന്ത്രി വി. ശിവൻകുട്ടി
ക്രിസ്മസ് സമ്മാനം; ക്ഷേമ പെൻഷൻ വിതരണം 15 മുതൽ
welfare pension Kerala

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. Read more

രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ; അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന് അതിജീവിത
Rahul Mamkoottathil case

ബലാത്സംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, കേസ് അടച്ചിട്ട കോടതി Read more

കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഡിസംബർ 12
Keltron media studies

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം, Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

Leave a Comment