ക്ലബ്ബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ; നിരീക്ഷണം ശക്തമാക്കി പോലീസ്.

Anjana

ക്ലബ്ബ് ഹൗസിൽ സഭ്യതലംഘിച്ചുള്ള റൂമുകൾ
ക്ലബ്ബ് ഹൗസിൽ സഭ്യതലംഘിച്ചുള്ള റൂമുകൾ

പുതിയ സാമൂഹികമാധ്യമമായ ക്ലബ്ബ്  ഹൗസിൽ അർധരാത്രി സഭ്യതയെല്ലാം ലംഘിച്ച് സജീവമാകുന്ന റൂമുകളുടെമേൽ  നിരീക്ഷണം ശക്തമാക്കി പോലീസ്. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് ഉദ്യോഗസ്ഥർ ഇത്തരം റൂമുകളിലെത്തി രഹസ്യ നിരീക്ഷണം നടത്തുംകയും മോഡറേറ്റർമാർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.

രാത്രി 11 മുതലാണ്  സജീവമാവുന്ന ഇത്തരം റൂമുകളിൽ  മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. എന്തെങ്കിലും പരാതികളോ കേസോ ഉണ്ടായാൽ മോഡറേറ്റർമാർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും കേൾവിക്കാരായിരിക്കുന്നവരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്യും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും രാത്രിയിൽ റൂമുകൾ തുടങ്ങുന്നത്. ഇതിൽ ഏറെ പേരുടെയും പ്രൊഫൈൽ ഫോട്ടോയോ പേരോ ഒന്നുംതന്നെ യഥാർഥത്തിലുള്ളതാവില്ല. സ്പീക്കർ പാനലിൽ ധാരാളം സ്ത്രീകളും പുരുഷൻമാരും  ഉണ്ടാവും.

ഓഡിയൻസ് പാനലിലുള്ളവരുടെയും കൂടി എണ്ണം ചേർത്താൽ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആൾക്കാരാണുള്ളത്. റൂമുകളിൽ മികച്ച അശ്ലീല വർത്തമാനം പറയുന്നതിൽ മത്സരങ്ങൾ വരെ അരങ്ങേറുന്നുണ്ട്. ലൈംഗിക സംഭാഷണങ്ങൾ നടത്തുന്നതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത രീതിയാണുള്ളത്.

ആർക്കും കയറാമെന്നുള്ളതാണ് ഇതിന്റെ പ്രധാന അപകടം. അശ്ലീല റൂമുകളിൽ കൗമാരക്കാരാണ് കൂടുതലെന്ന് സൈബർ പോലീസ് പറയുന്നു.

Story highlight : Rooms in the clubhouse with sexually explicit titles.