
തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസ്സിൽ നിന്നും 57 ആക്കി ഉയർത്താൻ സർക്കാരിനോട് 11–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശ. ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇങ്ങനെയൊരു ശുപാർശ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സർവീസിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനായി പൂർണ പെൻഷൻ ലഭ്യമാക്കണമെന്നാണ് കമ്മിഷന്റെ നിർദേശം. ഒബിസി വിഭാഗങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കുമായി മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20% ആ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.
Story highlight : Recommendation to raise the retirement age of government employees.