അഫ്ഗാന്റെ മണ്ണിൽ നിന്ന് ഭീകര പ്രവർത്തനം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോട് ഇന്ത്യ.

Anjana

അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച
അഫ്ഗാനിസ്ഥാൻ താലിബാൻ ഇന്ത്യ കൂടിക്കാഴ്ച്ച
Photo Credit: Twitter

കാബൂൾ: മറ്റുരാജ്യങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ഇന്ത്യ. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താലിബാന്റെ അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമല്ല. പ്രവർത്തനം ആരംഭിച്ചാൽ ഉടൻ തന്നെ കാബൂളിൽനിന്ന് ഇന്ത്യക്കാരെ പൂർണമായി തിരികെയെത്തിക്കും, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ ഖത്തറിലെ അംബാസിഡർ ദീപക് മിത്തലും താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യർഥനയെ തുടർന്നായിരുന്നു കൂടിക്കാഴ്ച. ദോഹയിലെ ഇന്ത്യൻ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്.

  മാർപാപ്പ ആശുപത്രി വിട്ടു

Story highlight : Indian and Taliban meets at Doha.

Related Posts
സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്
gold price

കേരളത്തിൽ സ്വർണവില തുടർച്ചയായ അഞ്ചാം ദിവസവും ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് Read more

ഐടി മേഖലയിൽ 300+ ഒഴിവുകൾ; അപേക്ഷിക്കാം
IT Jobs

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിൽ 300-ലധികം ഒഴിവുകൾ. ഫ്രണ്ട്-എൻഡ് ഡെവലപ്പർ, ബാക്ക്-എൻഡ് ഡെവലപ്പർ, Read more

എംപിമാരുടെ ശമ്പളവും പെൻഷനും വർധിപ്പിച്ച് കേന്ദ്ര സർക്കാർ
MP salary

എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയായി ഉയർത്തി. Read more

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തി
Anti-dumping duty

ചൈനയിൽ നിന്നുള്ള അഞ്ച് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തി. സോഫ്റ്റ് ഫെറൈറ്റ് Read more

  നാഗ്പൂരിൽ സംഘർഷം: ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
നിയമവിരുദ്ധ ഓൺലൈൻ ഗെയിമിംഗിനെതിരെ കർശന നടപടി; 357 വെബ്‌സൈറ്റുകളും 2400 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു
offshore gaming

357 ഓഫ്‌ഷോർ ഗെയിമിംഗ് വെബ്‌സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ Read more

മുൻ നാവിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; ഞെട്ടിക്കുന്ന പോസ്റ്റ്\u200cമോർട്ടം റിപ്പോർട്ട്
Meerut Murder

മീററ്റിൽ മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭാര്യയും കാമുകനുമാണ് Read more

ഭാര്യാഭർത്താക്കന്മാർക്കിടയിലെ വഴക്കിൽ യുവതി ഭർത്താവിന്റെ നാക്ക് കടിച്ചുമുറിച്ചു
Domestic Dispute

രാജസ്ഥാനിൽ കുടുംബവഴക്കിനിടെ യുവതി ഭർത്താവിന്റെ നാക്ക് കടിച്ചുമുറിച്ചു. കനയ്യലാൽ എന്നയാളാണ് ഭാര്യ രവീനയുടെ Read more

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്
Gold Price

കേരളത്തിൽ ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 8,230 Read more

മുടി സംബന്ധിച്ച പരാമർശം ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി
Sexual Harassment

സഹപ്രവർത്തകയുടെ മുടി സംബന്ധിച്ച പരാമർശം ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. സ്വകാര്യ ബാങ്ക് Read more