ബിയറിന് ആയുസ്സ് നീട്ടുന്നു; കോവിഡ് കാല നഷ്ടം നികത്താൻ ഒരുവർഷക്കാലാവധിയുള്ള ബിയറുകൾ.

Anjana

ബിയറിന് ആയുസ്സ് നീട്ടുന്നു
ബിയറിന് ആയുസ്സ് നീട്ടുന്നു

തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലമുണ്ടായ നഷ്ടം പരിഹരിക്കാൻ  ബിയറിന്റെ ഉപയോഗ കാലാവധി നീട്ടി ബ്രൂവറികൾ. ഒരുവർഷംവരെ സൂക്ഷിക്കാൻ സാധിക്കുന്ന ബിയറുകൾ വിപണിയിലെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷോപ്പുകൾ കോവിഡ് ലോക്ഡൗണിൽ അടച്ചിട്ട സാഹചര്യത്തിൽ ഇവ കേടായതിനെ തുടർന്ന് വൻ നഷ്ടമാണ് കമ്പനികൾക്ക് നേരിടേണ്ടി വന്നത്. ഇതിനിടെയാണ് രണ്ടു കമ്പനികൾ ഒരുവർഷത്തെ കാലാവധിയുള്ള ബിയറുകളുമായി എത്തിയത്.

ബിവറേജസ് കോർപ്പറേഷൻ ആദ്യം ഇവയ്ക്ക് അനുമതി നിഷേധിച്ച് എക്സൈസിന്റെ നിയമോപദേശം തേടി. ബിയറിന് അബ്കാരി നിയമപ്രകാരം  കാലാവധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു കാരണം. ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളത് കാലാവധി രേഖപ്പെടുത്തണം എന്നതു മാത്രമാണ്.

ബിയർ നിർമാതാക്കൾ ആറുമാസത്തിനുള്ളിൽ ഉപയോഗിക്കണമെന്നാണ് നിഷ്കർഷിച്ചിരുന്നത്. ഇക്കാര്യം ലേബലിലും രേഖപ്പെടുത്തിയിരുന്നു. എക്സൈസും ബിവറേജസ് കോർപ്പറേഷനും ഇത് പരിഗണിച്ചാണ് ബിയറിന്റെ കാലാവധി  ആറുമാസമായി നിശ്ചയിച്ചിരുന്നത്.

നിലപാട് തിരുത്തിയ ബിവറേജസ് കോർപ്പറേഷൻ കമ്പനി ഹാജരാക്കിയ രേഖകളും രാസപരിശോധനാഫലവും കണക്കിലെടുത്ത് പുതിയ ബ്രാൻഡുകൾക്ക് വിലപ്പനയ്ക്കുള്ള അനുമതി നൽകി. ഇതേ വഴിക്ക് നീങ്ങുകയാണ് നഷ്ടം നേരിടേണ്ടി വന്ന മറ്റു ബിയർ കമ്പനികളും.

  നെയ്യാറ്റിന്കരയിലെ ഗോപൻ സ്വാമിയുടെ മരണം: ദുരൂഹതകൾ അന്വേഷിച്ച് പോലീസ്

Story highlight : Beer with extended expiry date to reduce the loss happened due to covid.

Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ വീടിന് നേരെ ആക്രമണം
Chendamangalam Murder

പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതിയായ ഋതുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. വീടിന്റെ Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു
Chendamangalam Murder

ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വീട് നാട്ടുകാർ അടിച്ചുതകർത്തു. Read more

  ഫിഷറീസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചിൽ കഴമ്പെന്ന് റിപ്പോർട്ട്
ചെറുതുരുത്തിയിൽ ട്രെയിൻ അപകടം: ഒരാൾ മരിച്ചു
Train Accident

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ താമസിക്കുന്ന 55 Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
Paravur Murder

പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച Read more

നവജാതശിശുവിന്റെ തുടയിൽ സൂചി കുടുങ്ങി; പരിയാരം മെഡിക്കൽ കോളേജിനെതിരെ പരാതി
Medical Negligence

പരിയാരം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് വാക്സിനേഷൻ സമയത്ത് സൂചി തുടയിൽ കുടുങ്ങി. Read more

വാടാനപ്പള്ളിയിൽ പതിനാറുകാരന് ക്രൂരമർദ്ദനമെന്ന് പരാതി; പോലീസ് സ്റ്റേഷൻ ഉപരോധം
police brutality

തളിക്കുളം സ്വദേശിയായ പതിനാറുകാരനെ വാടാനപ്പള്ളിയിൽ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഉത്സവത്തിനിടെയുണ്ടായ ഏറ്റുമുട്ടലിനെ Read more

  കേരളത്തിലെ ക്രമസമാധാനം തകർന്നു: കെ. സുരേന്ദ്രൻ
കോട്ടയത്ത് വൈദികന് ഓൺലൈൻ തട്ടിപ്പ്; ഒരുകോടിയിലേറെ രൂപ നഷ്ടം
online scam

കോട്ടയം കടുത്തുരുത്തിയിൽ വൈദികൻ ഓൺലൈൻ തട്ടിപ്പിന് ഇരയായി. വ്യാജ മൊബൈൽ ട്രേഡിങ് ആപ്പ് Read more

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23-കാരൻ മരിച്ചു
Kollam accident

കൊല്ലം കുന്നിക്കോട് മേലില റോഡിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. Read more

ഹോട്ടൽ മാനേജ്മെന്റ് പഠനം: അപേക്ഷ ക്ഷണിച്ചു
Hotel Management

ഹോട്ടൽ മാനേജ്മെന്റിൽ താല്പര്യമുള്ളവർക്ക് മികച്ച അവസരം. എൻ.സി.എച്ച്.എം.സി.ടി യുടെ ബി.എസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം. Read more