തമിഴ്നാട് : തമിഴ് നാട്ടിൽ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.കരൂര്‍ ജില്ലയിലാണ് സംഭവം.താൻ ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്നും ആരാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്താൻ സാധിക്കില്ലെന്നുമുള്ള ആത്മഹത്യാ കുറിപ്പ് എഴുതുതിവച്ച ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഇന്നലെ സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന സമയം വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് വീഴ്ചപറ്റിയതായി കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിച്ചിരുന്നു.എന്നാൽ സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിശദീകരണം നൽകിയ പോലീസ്, ആത്മഹത്യാ കുറിപ്പ് പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
Story highlight : Raped student committed suicide in TamilNadu.