മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നീ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി മധ്യപ്രദേശ് എൻജിനീയറിങ് സിലബസ്. മധ്യപ്രദേശിലെ ഉന്നത വിദ്യാഭാസ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്.
പുതുക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരമെന്നും ഇതിഹാസങ്ങൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് മുതൽക്കൂട്ടാകുമെന്നും തീരുമാനത്തിൽ തെറ്റില്ലെന്നും മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
Madhya Pradesh | Ramayana, Mahabharata & Ramcharitmanas included in the syllabus of engineering students, says state higher education dept
— ANI (@ANI) September 13, 2021
"Whoever wants to learn about Lord Ram's character & contemporary works can do so in engg courses," says Mohan Yadav, MP Higher Edu Min pic.twitter.com/LMYpMVxMSx
അതേസമയം ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയതിനെ തുടർന്ന് മധ്യപ്രദേശ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ ദേശീയ വിദ്യാഭ്യാസ പദ്ധതി 2020’ എന്ന പദ്ധതിയെ അടിസ്ഥാനമാക്കിയാണ് സിലബസ് തയ്യാറാക്കിയതെന്ന് മധ്യപ്രദേശ് സർക്കാർ വിശദീകരിച്ചു.
Story Highlights: Ramayana and Mahabharata included in Madhya Pradesh Engineering Syllabus.