കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരസ്യ പ്രതിഷേധം നടത്തിയതിനെ തുടർന്ന് കെ പി അനിൽ കുമാറിനെ കോൺഗ്രസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതേതുടർന്നാണ് അനിൽകുമാർ നിലപാട് കടുപ്പിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായ കാലത്ത് കെ പി അനിൽകുമാറാണ് കോൺഗ്രസ് സംഘടനാ ചുമതല വഹിച്ചിരുന്നത്.
സംഭവത്തെ തുടർന്ന് കെ പി അനിൽകുമാർ നൽകിയ വിശദീകരണം ഡിസിസി നേതൃത്വം തള്ളി. ഇന്ന് രാവിലെ 11ന് അനിൽകുമാർ മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കുമെന്ന് അറിയിച്ചിരുന്നു.
Story Highlights: KP Anilkumar may leave congress.