പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ല: രാഹുല്‍ ഗാന്ധി.

Anjana

രാഹുല്‍ ഗാന്ധി പാർലമെന്റ് പ്രതിപക്ഷം
രാഹുല്‍ ഗാന്ധി പാർലമെന്റ് പ്രതിപക്ഷം
Photo Credit: Getty Images

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടത്താൻ അനുവദിക്കുന്നില്ലെന്ന പരാമർശത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ അനുവദിക്കുന്നില്ലന്ന് ആരോപിച്ചത്.

ജനാധിപത്യത്തിന്റെ അടിസ്ഥാനം ” പാർലമെന്റ് അംഗങ്ങൾ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതുമാണ്. പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ മോദി ഗവൺമെന്റ് അനുവദിക്കുന്നില്ല. പാർലമെന്റിന്റെ അധിക സമയം കളയരുത്,വിലക്കയറ്റത്തേക്കുറിച്ചും കർഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം.” – അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർലമെന്റ് നടപടികൾ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസമായ ഇന്നലേയും തടസപ്പെട്ടിരുന്നു.രേഖകൾ കീറിയെറിഞ്ഞ് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത് പെഗാസസ് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നൽകിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനേത്തുടർന്നാണ്.

Story highlight: Rahul Gandhi says Modi govt not allowing opposition party to work.