പൂനെയിൽ പൊതുനിരത്തിൽ കാർ നിർത്തി മൂത്രമൊഴിച്ച ബിഎംഡബ്ല്യു ഡ്രൈവർ ഗൗരവ് അഹൂജ പൊലീസിൽ കീഴടങ്ങി. റോഡിന്റെ നടുവിൽ കാർ നിർത്തിയ ശേഷം ഡിവൈഡറിനു സമീപം മൂത്രമൊഴിക്കുന്ന അഹൂജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ക്ഷമാപണ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്.
അഹൂജയ്ക്കൊപ്പം കാറിലുണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളിൽ ബിയർ കുപ്പിയുമായി ഓസ്വാൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.
മറ്റ് വഴിയാത്രക്കാർ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിട്ടും അഹൂജ അത് ശ്രദ്ധിക്കാതെ കാറെടുത്ത് പോയി. ദൃശ്യങ്ങൾ വൈറലായതോടെയാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായതെന്നും കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും അഹൂജ ക്ഷമാപണ വീഡിയോയിൽ പറയുന്നു. മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
Story Highlights: BMW driver in Pune apologizes and surrenders to police after video of him urinating in public goes viral.