മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ യോഗം ചേർന്ന തൃശൂര് കോര്പ്പറേഷനില് കൂട്ടയടി. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു.
ബിജെപി,കോൺഗ്രസ് അംഗങ്ങളാണ് പ്രതിക്ഷേധം നടത്തിയത്.
യുഡിഎഫ് അംഗങ്ങൾ കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.
‘എന്റെ കസേര വലിച്ചെറിഞ്ഞു. കൗൺസിൽ ചർച്ചയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു’ സംഘർഷത്തെ തുടർന്ന് മേയർ പറഞ്ഞു.
മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിപ്പിച്ചിരുന്നത് 23 കൗൺസിലർമാരുടെ നിർദേശപ്രകാരമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ചിരുന്ന മാസ്റ്റർപ്ലാൻ റദ്ദുചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം.
മുൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജനാധിപത്യവിരുദ്ധമായി മാസ്റ്റർ പ്ലാൻ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു.
കൗൺസിൽ അറിയാതെ കളവായി കൗൺസിൽ തീരുമാനം എഴുതിച്ചേർത്ത നടപടിക്ക് സി.പി.എം മറുപടി തരണം.
മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതി നിലനിൽക്കുന്നതുകൊണ്ട് റദ്ദുചെയ്ത് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി ഭരണനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story highlight: Protest in Thrissur Corporation