ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം

നിവ ലേഖകൻ

ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
Photo Credit: Facebook/narendramodi

ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന് കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്, ശുചീകരണ യജ്ഞങ്ങള് തുടങ്ങിയ  പരിപാടികളാണ് ബിജെപി നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില് 71,000 മണ്ചിരാതുകള് തെളിയിച്ചുകൊണ്ട് പിറന്നാള് ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കും.

അതിനോടൊപ്പം സേവ ഔര് സമര്പ്പണ് അഭിയാന് എന്ന പേരില് 20 ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിന് ഇന്ന് ആരംഭിക്കും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില് മാത്രം 27,000 കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിതരണം ചെയ്യുന്ന 14 കോടി സൗജന്യ റേഷന് കിറ്റുകളിൽ  ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും.

പ്രധാനമന്ത്രിക്ക് പിറന്നാള് ആശംസകള് അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും അഞ്ചുകോടി പോസ്റ്റ് കാര്ഡുകൾ അയക്കും. കിസാന് മോര്ച്ച 71 കര്ഷകരെ ആദരിക്കുന്ന ചടങ്ങും മഹിളാ മോര്ച്ച, 71 കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങും രാജ്യത്ത് ഇന്ന് അരങ്ങേരും.

  ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ

രാഷ്ട്രീയ സംഘാടകനില് നിന്നും ഭരണകര്ത്താവിലേക്ക് പ്രവേശിച്ചിട്ട് 20 വര്ഷം തികയുന്നുവെന്ന പ്രത്യേകതകൂടി ഇത്തവണത്തെ പിറന്നാളിനുണ്ട്.

ഗുജറാത്തിലെ വട്നഗറിലാണ് ദാമോദര്ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ മകനായി 1950 സെപ്തംബര് 17 നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്.

നരേന്ദ്ര ദാമോദര്ദാസ് മോദി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1972ല് അഹമ്മദാബാദില് ആര്എസ്എസ് പ്രചാരകനാകുന്നത് മോദിയുടെ ജീവിതത്തിന്റെ ഗതി മാറ്റി.

അഹമ്മദാബാദ് മുനിസിപ്പല് കോര്പറേഷനില് ബിജെപി ആദ്യജയം കരസ്ഥമാക്കിയതിനു പിന്നിൽ  നരേന്ദ്ര മോദിയാണ്. 1995ല് ബിജെപി ദേശീയ ജനറല് സെക്രട്ടറിയായി സ്ഥാനമേറ്റു.

2001 ഒക്ടോബര് ഏഴിന് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രീയ സംഘാടകനില് നിന്നും ഭരണനിര്വഹണത്തിലേക്കുള്ള മോദിയുടെ ചുവടുവയപ്പ് ഇവിടെ നിന്നുമാണ്.

Story highlight: Today Prime Minister Narendra Modi’s birthday.

Related Posts
വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
US import tariff

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: ലോക്സഭയിൽ ചൂടേറിയ ചർച്ച
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെച്ചൊല്ലി ലോക്സഭയിൽ ചൂടേറിയ ചർച്ച. മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള Read more

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ; 12 ജിബി റാം, മീഡിയാടെക് ഡൈമെൻസിറ്റി 7400 ടീഇ ചിപ്സെറ്റ്
Motorola Edge 60 Fusion

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോൺ എഡ്ജ് 60 ഫ്യൂഷൻ ഇന്ത്യയിൽ പുറത്തിറങ്ങി. 12 ജിബി Read more