ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ന് 71ാം ജന്മദിനം

Anjana

ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
ഇന്ത്യൻ പ്രധാനമന്ത്രിക്ക് Narendra modi
Photo Credit: Facebook/narendramodi

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം ജന്മദിനം. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയ  പരിപാടികളാണ് ബിജെപി നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

അതിനോടൊപ്പം സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ 20 ദിവസം നീണ്ടു നിൽക്കുന്ന ക്യാംപെയിന് ഇന്ന് ആരംഭിക്കും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ മാത്രം 27,000 കേന്ദ്രങ്ങളിലാണ് പരിപാടികൾ നടക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിതരണം ചെയ്യുന്ന 14 കോടി സൗജന്യ റേഷന്‍ കിറ്റുകളിൽ  ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്യും.

പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ചുകോടി പോസ്റ്റ് കാര്‍ഡുകൾ അയക്കും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും മഹിളാ മോര്‍ച്ച, 71 കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങും രാജ്യത്ത് ഇന്ന് അരങ്ങേരും.

  ബലൂച്ച് ലിബറേഷൻ ആർമിയുടെ ആക്രമണം: 104 ബന്ദികളെ പാക് സൈന്യം മോചിപ്പിച്ചു

രാഷ്ട്രീയ സംഘാടകനില്‍ നിന്നും ഭരണകര്‍ത്താവിലേക്ക് പ്രവേശിച്ചിട്ട് 20 വര്‍ഷം തികയുന്നുവെന്ന പ്രത്യേകതകൂടി ഇത്തവണത്തെ പിറന്നാളിനുണ്ട്.

ഗുജറാത്തിലെ വട്നഗറിലാണ് ദാമോദര്‍ദാസ് മോദിയുടെയും ഹീരബ മോദിയുടെയും മൂന്നാമത്തെ മകനായി 1950 സെപ്തംബര്‍ 17 നായിരുന്നു നരേന്ദ്ര മോദി ജനിച്ചത്.

നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1972ല്‍ അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രചാരകനാകുന്നത് മോദിയുടെ ജീവിതത്തിന്റെ ഗതി മാറ്റി.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി ആദ്യജയം കരസ്ഥമാക്കിയതിനു പിന്നിൽ  നരേന്ദ്ര മോദിയാണ്. 1995ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു.

2001 ഒക്ടോബര്‍ ഏഴിന് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാഷ്ട്രീയ സംഘാടകനില്‍ നിന്നും ഭരണനിര്‍വഹണത്തിലേക്കുള്ള മോദിയുടെ ചുവടുവയപ്പ് ഇവിടെ നിന്നുമാണ്.

Story highlight: Today Prime Minister Narendra Modi’s birthday.

Related Posts
സ്റ്റാർലിങ്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണി: പ്രകാശ് കാരാട്ട്
Starlink

സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. Read more

  മണിപ്പൂരിൽ ബസ് അപകടം: മൂന്ന് ബി.എസ്.എഫ്. ജവാന്മാർ മരിച്ചു
യൂബർ കാരണം ഫ്ലൈറ്റ് മിസ്സായാൽ ഇനി നഷ്ടപരിഹാരം , ഒരു ട്രിപ്പിന് വെറും മൂന്ന് രൂപ അധികം .
Uber Insurance

യൂബർ ടാക്സിയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റ് നഷ്ടമായാൽ 7500 രൂപ നഷ്ടപരിഹാരം. യാത്രക്കിടയിൽ Read more

ഡബ്ല്യു പി എൽ ഫൈനൽ: ഡൽഹിക്ക് മുന്നിൽ 150 റൺസ് വിജയലക്ഷ്യം
WPL Final

ഡബ്ല്യു പി എൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് 149 റൺസ് Read more

ഡബ്ല്യു പി എൽ ഫൈനൽ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ
WPL Final

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാനിങ് Read more

ചെന്നൈയിൽ യുവതിയെ പശു കുത്തിയെറിഞ്ഞു; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
Cow attack

ചെന്നൈയിലെ കൊട്ടൂർ ബാലാജി നഗറിൽ കുട്ടിയുമായി നടന്നുപോകവെ യുവതിയെ പശു ആക്രമിച്ചു. പരിക്കേറ്റ Read more

“അധിക വരുമാനം കണ്ടെത്താൻ വഴി നിർദ്ദേശിക്കാമോ ? ” 80000 രൂപ വരുമാനമുള്ള യുവാവിൻ്റെ കുറിപ്പ് വൈറൽ.
financial struggle

82,000 രൂപ മാസ വരുമാനം ഉണ്ടായിട്ടും കുടുംബച്ചെലവുകൾക്ക് തികയാതെ വന്ന യുവാവിന്റെ ഫേസ്ബുക്ക് Read more

  ഇന്ത്യയ്ക്ക് ഭീഷണി, ബംഗ്ലാദേശ്-പാകിസ്ഥാൻ സൗഹൃദം ശക്തം
സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എതിരാളികള്‍ തന്നെ വഴിയൊരുക്കുന്നു
Starlink India

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തുന്നു. എയർടെലും റിലയൻസ് ജിയോയുമാണ് Read more

ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമം: ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സംഘർഷം
Holi Violence

ഹോളി ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യയിൽ അക്രമസംഭവങ്ങൾ അരങ്ങേറി. ബംഗാളിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു, ജാർഖണ്ഡിൽ സമുദായങ്ങൾ Read more

മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് കലാശപ്പോരിൽ
Womens Premier League

ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടം. മുൻ ചാമ്പ്യൻമാരായ Read more

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി
All England Open

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ലക്ഷ്യ സെന്നും ട്രീസ-ഗായത്രി Read more