Headlines

National

പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങളും പൂക്കളും നൽകാൻ നിർദേശം

പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങളും പൂക്കളും നൽകാൻ നിർദേശം

പ്രയാഗ്‌രാജിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടായി മധുരപലഹാരങ്ങൾ നൽകേണ്ടെന്ന് ക്ഷേത്രകമ്മിറ്റികൾ നിർദേശിച്ചു. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവി ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പേഡ, ലഡു തുടങ്ങിയവയ്ക്ക് പകരം പഴങ്ങളും പൂക്കളും നൽകാനാണ് നിർദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രയാഗ്‌രാജിലെ പ്രശസ്തമായ ലളിത ദേവി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുറാത് മിശ്രയുടെ അഭിപ്രായത്തിൽ, ദേവതകൾക്ക് വഴിപാടായി മധുരപലഹാരങ്ങൾക്ക് പകരം തേങ്ങ, ഫലവർഗങ്ങൾ, ഡ്രൈഫ്രൂട്ട്‌സ്, ഏലം എന്നിവ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്തർക്ക് കലർപ്പില്ലാത്ത മധുരപലഹാരങ്ങൾ ലഭ്യമാക്കുന്ന കടകൾ ക്ഷേത്രപരിസരത്ത് തന്നെ തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിൾ പരിശോധിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദത്തിന് പിന്നാലെയാണ് ഈ തീരുമാനം. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദമായിരുന്നു. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നും നായിഡു ആരോപിച്ചിരുന്നു.

Story Highlights: Prayagraj temples ask devotees to offer coconut, fruits instead of sweets

More Headlines

ഓസ്ട്രേലിയ ഇന്ത്യക്കാർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കും
തകർന്ന ശിവജി പ്രതിമയ്ക്ക് പകരം 60 അടി ഉയരമുള്ള പുതിയ പ്രതിമ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാർ
ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന; ആഫ്രിക്കയിൽ നിന്നും മധ്യപൂർവേഷ്യയിൽ നിന്നും ഓർഡറുക...
പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു
ബെംഗളൂരു കൊലപാതകം: മുഖ്യപ്രതി മുക്തി രഞ്ജൻ ആത്മഹത്യ ചെയ്തു
പുതിയ ഫോൺ വാങ്ങിയതിന് 'സമോസ പാർട്ടി' നൽകാത്തതിന് 16 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി
ട്രെയിൻ അട്ടിമറി ശ്രമം: മധ്യപ്രദേശിലും ഗുജറാത്തിലും റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
ട്വന്റി ഫോർ ന്യൂസിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം; യുഎൻ സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി
തെലങ്കാനയില്‍ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് പിടികൂടി; 15 കമ്പനികള്‍ക്കെതിരെ നടപടി

Related posts

Leave a Reply

Required fields are marked *