3-Second Slideshow

പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ സമാപനം

നിവ ലേഖകൻ

Prayagraj Mahakumbh Mela

പ്രയാഗ്രാജ് മഹാകുംഭമേളയ്ക്ക് നാളെ മഹാശിവരാത്രി ദിവസത്തെ സ്നാനത്തോടെ സമാപനമാകും. ജനുവരി 13ന് ആരംഭിച്ച മേളയിൽ ഇതുവരെ 62 കോടിയിൽപ്പരം തീർത്ഥാടകർ എത്തിയതായി യുപി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മഹാശിവരാത്രി ദിനത്തിൽ കോടിക്കണക്കിന് ഭക്തർ പ്രയാഗ്രാജിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മേഖലയിൽ സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കത്രീന കൈഫ് എന്നിവർ ഇന്നലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. കുംഭമേള ക്രമീകരണങ്ങളെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കളെ കഴുകന്മാരെന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

ഒറ്റപ്പെട്ട സംഭവങ്ങളെ അവർ ഊതിപ്പെരുപ്പിക്കുകയാണെന്നും സമാജ്വാദി പാർട്ടിയെ പോലെ വിശ്വാസം വച്ചു കളിച്ചിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി. ന്യൂഡൽഹി, പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനുകളിൽ തിക്കും തിരക്കും നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുംഭമേളയിലും ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലും മുൻപ് തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അധികൃതർ അതീവ ജാഗ്രത പുലർത്തുന്നത്.

  വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ

മെഡിക്കൽ യൂണിറ്റുകൾ 24 മണിക്കൂറും സജ്ജമാണ്. ഇന്നലെ 15,000ൽപ്പരം ശുചീകരണ തൊഴിലാളികൾ പങ്കെടുത്ത വൻ ശുചീകരണ യജ്ഞം നടന്നു. 10 കിലോമീറ്ററോളം പ്രദേശം തൂത്തു വൃത്തിയാക്കി.

ഈ ശുചീകരണ യജ്ഞം ഒരു ലോക റെക്കോർഡാണെന്ന് ഉത്തർപ്രദേശ് സർക്കാർ അവകാശപ്പെട്ടു.

Story Highlights: The Prayagraj Mahakumbh Mela, which began on January 13, concludes tomorrow with the Mahashivratri holy bath.

Related Posts
പ്രയാഗ്രാജിലെ ദർഗയിൽ കാവി പതാക; പോലീസ് നടപടി
Prayagraj dargah incident

രാമനവമി ആഘോഷങ്ങൾക്കിടെ പ്രയാഗ്രാജിലെ ദർഗയുടെ മുകളിൽ കാവി പതാകയുമായി കയറിയ സംഘത്തിനെതിരെ പോലീസ് Read more

കുംഭമേള മരണങ്ങൾ മറയ്ക്കാൻ വഖ്ഫ് ബിൽ: അഖിലേഷ് യാദവ്
Waqf Bill Kumbh Mela

കുംഭമേളയിലെ മരണസംഖ്യ മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ വഖ്ഫ് ബിൽ കൊണ്ടുവന്നതെന്ന് സമാജ്വാദി പാർട്ടി Read more

  പ്രയാഗ്രാജിലെ ദർഗയിൽ കാവി പതാക; പോലീസ് നടപടി
കുംഭമേള മരണങ്ങൾ: കണക്കുകളില്ല കേന്ദ്രത്തിന്
Kumbh Mela

പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ മരണമടഞ്ഞവരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ പക്കലില്ല. ഇത്തരം വിവരങ്ങൾ സംസ്ഥാന സർക്കാരാണ് Read more

കുംഭമേള ഇന്ത്യയുടെ കരുത്ത് ലോകത്തിന് കാണിച്ചുകൊടുത്തു: പ്രധാനമന്ത്രി
Kumbh Mela

പ്രയാഗ്രാജ് കുംഭമേളയുടെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രശംസിച്ചു. രാജ്യത്തിന്റെ ഐക്യം Read more

മഹാകുംഭമേളയിലെ അപകടം ദൗർഭാഗ്യകരമെന്ന് യോഗി ആദിത്യനാഥ്
Kumbh Stampede

മഹാകുംഭമേളയിലെ തിക്കും തിരക്കും മൂലമുണ്ടായ അപകടം ദൗർഭാഗ്യകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. Read more

കുംഭമേളയുടെ പുണ്യജലം ത്രിപുരയിലെത്തിച്ച് എംഎൽഎ
Kumbh Mela

കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ത്രിവേണി സംഗമത്തിലെ പുണ്യജലം ത്രിപുരയിലെത്തിച്ചു എംഎൽഎ. കസ്ബേശ്വരി ക്ഷേത്രത്തിനടുത്തുള്ള Read more

മഹാ കുംഭമേള: സ്ത്രീകളുടെ വീഡിയോ പകർത്തിയ ബംഗാളി യുവാവ് അറസ്റ്റിൽ
Kumbh Mela

മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോ രഹസ്യമായി പകർത്തിയ യുവാവ് അറസ്റ്റിലായി. പശ്ചിമ Read more

  ഒഡീഷയിൽ മലയാളി വൈദികനെ മർദിച്ച സംഭവം: അന്വേഷണം നടത്താതെ പൊലീസ്
മഹാകുംഭ് മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യു.പി. സർക്കാർ
Maha Kumbh Mela

പ്രയാഗ്രാജിലെ മഹാകുംഭ് മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് പ്രഖ്യാപിച്ചു. ഏപ്രിൽ Read more

കുംഭമേളയിൽ വെർച്വൽ സ്നാനം; വീഡിയോ വൈറൽ
Kumbh Mela

പ്രയാഗ്രാജിലെ കുംഭമേളയിൽ ഭർത്താവിന് വേണ്ടി യുവതി നടത്തിയ വെർച്വൽ സ്നാനത്തിന്റെ വീഡിയോ വൈറലാകുന്നു. Read more

കുംഭമേളയിൽ പങ്കെടുക്കാത്തതിന് രാഹുൽ ഗാന്ധിയെ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി
Kumbh Mela

കുംഭമേളയിൽ പങ്കെടുക്കാത്തതിന് രാഹുൽ ഗാന്ധിയെ ബഹിഷ്കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഹിന്ദു സമൂഹത്തെ Read more

Leave a Comment