എഡിഎം നവീൻ ബാബു മരണക്കേസ്: പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്

നിവ ലേഖകൻ

PP Divya ADM Naveen Babu death case

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിലെ പ്രതിയായ ദിവ്യയുടെ തിരോധാനം പോലീസിനെ കുഴക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും, ദിവ്യയുടെ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുന്നതായി റിപ്പോർട്ടുകളുണ്ട്.

കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. നവീൻ ബാബു കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയ ടിവി പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.

പി പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി സെക്ഷൻ കോടതി നാളെ വിധി പറയുമെന്നും അറിയുന്നു. അതേസമയം, ADM കെ നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ ഗീതയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും.

ADM ഉൾപ്പെടെ ഡെപ്യൂട്ടി കലക്ടർമാരുടെ ചുമതലകളും ഫയൽ നീക്കങ്ങളും സംബന്ധിച്ച പൊതുനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് സമർപ്പിക്കും. എക്സ്പ്ലോസീവ് പരിധിയിൽ വരുന്ന അപേക്ഷകളിൽ അടക്കം നടപടികൾ സ്വീകരിക്കാൻ സമയബന്ധിതമായ സംവിധാനം വേണമെന്നതും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായിരിക്കും.

  വഖഫ് ബിൽ: മുനമ്പത്തെ ജനങ്ങളെ സഹായിക്കാൻ കേരള എംപിമാർ തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ

Story Highlights: Police unable to locate PP Divya, prime suspect in ADM Naveen Babu’s death case

Related Posts
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Karuvannur Bank Scam

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപിയെ ഏഴര മണിക്കൂർ Read more

കണ്ണൂർ കേളകത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു
Kannur accident

കണ്ണൂർ കേളകം മലയമ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ Read more

വീട്ടിലെ പ്രസവം അപകടകരം; തെറ്റായ പ്രചാരണം കുറ്റകരമെന്ന് വീണാ ജോര്ജ്ജ്
home birth

വീട്ടില് പ്രസവിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് അപകടകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. സോഷ്യല് Read more

  കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 130 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 130 പേർ അറസ്റ്റിലായി. ഏപ്രിൽ ഏഴിന് Read more

ആശാ വർക്കർമാരുടെ തുറന്ന കത്ത് എം.എ. ബേബിക്ക്
ASHA workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. Read more

വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
Saji Cherian

വെള്ളാപ്പള്ളി നടേശന്റെ സ്വീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളാപ്പള്ളിയുടെ നേതൃത്വം മാതൃകാപരമെന്ന് Read more

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
POCSO case

കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. Read more

  മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

അതിഥി തൊഴിലാളി കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
migrant workers education

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. മെയ് Read more

Leave a Comment