കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതോടെ കേസ് എൻഐഎയ്ക്ക് വിടാനുള്ള സാധ്യതകളേറി.
ഐടി നിയമം 66 എഫ് വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെന്ന് സംശയിച്ച എട്ടു പേരെ ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
കപ്പൽശാലയിലെ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി. പ്രോട്ടോൺ ആപ്പ് ഉപയോഗിച്ച് വിലാസം തിരിച്ചറിയാനാകാത്ത സന്ദേശമാണ് അയച്ചതെന്ന് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
Story Highlights: Police Registered case as Cyber Terrorism in Cochin Shipyard threat calls