
സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
1098 ബ്രാഞ്ച് സമ്മേളനങ്ങൾ നാല് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ഇതിലാണ് നാല്പതിടത്തും സ്ത്രീകൾ സെക്രട്ടറിമാരായത്. കഴിഞ്ഞ വർഷം ആകെ അഞ്ച് സ്ത്രീകൾ മാത്രമാണ് ബ്രാഞ്ച് സെക്രട്ടറിമാരായി പ്രവർത്തിച്ചത്.
മുഴുവൻ സമയ പ്രവർത്തനത്തിന് സന്നദ്ധതയും പ്രാപ്തിയുമുണ്ടെങ്കിൽ സ്ത്രീകളെ ബ്രാഞ്ച് സെക്രട്ടറി ആക്കണം എന്ന് പൊതു മാർഗനിർദ്ദേശമുണ്ട്.
ബ്രാഞ്ചിൽ വനിതാ അംഗങ്ങൾ കൂടുതലാണെങ്കിൽ വനിതകൾ ആയിരിക്കണം സെക്രട്ടറി എന്നും നിർദേശമുണ്ട്.
Story Highlights: More Women and Youth to CPI(M)