
വിവാദമായ മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റോജി അഗസ്റ്റിനും സഹോദരന്മാരായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്രതികളുടെ അമ്മ മരിച്ചതിനെ തുടർന്ന് പുലർച്ചെയുള്ള സംസ്കാരചടങ്ങുകൾക്ക് പങ്കെടുക്കേണ്ടതിനാൽ അറസ്റ്റ് തടയണമെന്ന് ഹൈക്കോടതിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. തുടർന്നാണ് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്
.Story Highlights: Police arrested accused in Muttil Tree fell case