ന്യൂഡൽഹി: ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അത് ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരാശിയെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.യു.എസ്. പിന്മാറ്റത്തെ തുടര്ന്ന് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതിനെ ആസ്പദമാക്കിയാണ് പ്രതികരണം.
ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
സോമനാഥ ക്ഷേത്രവും അവിടുത്തെ വിഗ്രഹങ്ങളും പല തവണ നശിപ്പിക്കപ്പെട്ടു. അതിന്റെ അസ്തിത്വം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ നടന്നു. പക്ഷേ, എല്ലാ വിനാശകരമായ ആക്രമണങ്ങൾക്കും ശേഷം ആത്മീയതയ്ക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ അത് അതിന്റെ പൂർണ്ണ പ്രതാപത്തിൽ ഉയർന്നുവെന്നും മോദി പറഞ്ഞു.
കൂടാതെ യുഎസ്-നാറ്റോ സഖ്യത്തിന് സഹായം ചെയ്തവരെ കണ്ടെത്തുന്നതിന് വേണ്ടി താലിബാൻ വീടുകൾ തോറും കയറി ഇറങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആളുകളുടെ സ്വകാര്യതകളിലേക്ക് കടക്കില്ലെന്നാണ് താലിബാന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾ.
Story highlight : PM Modi talking against Taliban