Headlines

Kerala News

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് മുഖ്യമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
Photo Credit: keralakaumudi

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് നാളെ ആരംഭിക്കും. നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫ്ളാഗ് ഓഫ് ചെയ്യും.സ്ത്രീധന പ്രശ്നങ്ങൾ,  സൈബർലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് രൂപീകരിച്ചത്. ഗാർഹിക പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിനുള്ള വിവരങ്ങൾ ലഭ്യമാകുന്ന പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇതിനായി വീടുകൾതോറും സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ്  ഉദ്യോഗസ്ഥർ അടങ്ങുന്ന സംവിധാനമാണ് പിങ്ക് ബീറ്റ്.

ബസ് സ്റ്റാൻഡുകളിലും സ്കൂൾ-കോളേജ് പരിസരങ്ങളിലും എല്ലാം പിങ്ക് ബീറ്റ് സാന്നിധ്യം ഉറപ്പിക്കും. ഇതിനായി 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം തുറക്കുന്നതാണ്. 

തിരക്ക് കൂടിയ പ്രദേശങ്ങളിൽ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനുള്ള പിങ്ക് ഷാഡോ പട്രോള്‍ ടീമും വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു.

പൊലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്‍ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതും പദ്ധതിയിലുണ്ട്.

Story Highlights: pink protection project starts tomorrow

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി
ആലപ്പുഴ സുഭദ്ര കൊലപാതകം: പ്രതികളുമായി തെളിവെടുപ്പ് നടത്തി, പ്രധാന വിവരങ്ങൾ പുറത്ത്

Related posts