
പാലക്കാട് പിടിയിലായ കവർച്ചാസംഘത്തിന് എലത്തൂരിൽ നടന്ന സംഭവത്തിലും പങ്കെന്ന് പോലീസ് അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഈ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവർ നടത്തിയ മോഷണത്തിന് ആസൂത്രണം ചെയ്തത് അന്നശ്ശേരിയിൽ താമസിച്ചായിരുന്നു എന്നും പോലീസ് സംശയിക്കുന്നു.
സ്വർണാഭരണങ്ങൾ കവർന്ന ഒരു കേസും വീടിൻറെ വാതിൽ തകർത്ത് സ്വർണവും പണവും മോഷ്ടിച്ച മറ്റൊരു കേസും ഇവരുടെമേൽ ഉണ്ട്.
ഇതേ സംഘത്തിൽ പെടുന്നവരെ കോഴിക്കോടും കണ്ടിട്ടുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇവരെ തുടർ ചോദ്യം ചെയ്യലിനായി പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകും.
മറ്റേതെങ്കിലും കേസുകളിൽ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Story highlight : Palakkad theft gang also involved in Elathur robbery