Headlines

Kerala News

തിരുവോണത്തിന് മുൻപ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല.

തിരുവോണത്തിന് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല

തിരുവോണത്തിന് മുമ്പ് ഓണകിറ്റ് വിതരണം പൂർത്തിയാകില്ല. ചില ഉല്‍പന്നങ്ങളുടെ കുറവിനെ തുടർന്ന് സപ്ലൈകോയ്ക്ക് കിറ്റുകള്‍ പൂര്‍ണമായും തയ്യാറാക്കാന്‍ കഴിയാത്തതാണ് കാരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

37 ലക്ഷം പേര്‍ക്ക് കിറ്റുകൾ ഇനിയും ലഭിക്കാനുണ്ട്. വിതരണം വേഗത്തിലാക്കണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ നിർദേശം.

16ാം തീയതിക്കുള്ളിൽ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ 16 ഇനം കിറ്റിലെ ചില ഉല്‍പന്നങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ലഭ്യമാക്കാനാവതെ പോയത് ലക്ഷ്യം പാളുന്നതിനടയായി.

ഉത്രാട ദിനം വരെയും ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ കിറ്റുകൾ കൈമാറുന്നത് തുടരും. തിരുവോണത്തിന് മുൻപേ 75 ശതമാനമെങ്കിലും പൂര്‍ത്തിയാക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം. കിറ്റ് വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സപ്ലൈകോയുടെ ഉറപ്പ്.

Story highlight : Onam special kit distribution will not be completed before thiruvonam.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts