Headlines

Cinema, Entertainment

മാലിക്കിനെ വിമർശിച്ച് ഒമർ ലുലു

ഫഹദ്ഫാസിൽ മാലിക് വിമർശിച്ച് ഒമർലുലു

ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ വെള്ള പൂശിയാൽ അംഗീകരിക്കാൻ പറ്റുമോ എന്നാണ് ഒമർ ചോദിക്കുന്നത്. ഇതിനുമുമ്പും ഒമർ ലുലു മാലിക്കിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാലിക് എന്ന സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടക്കുന്നത് 2009 ലാണ്. സ്വന്തക്കാരെ നഷ്ടപ്പെട്ട വേദന പേരിൽ ജീവിക്കുന്ന നിരവധി പേർ ഇന്നും അവിടെയുണ്ട്. യാഥാർഥ്യത്തോട് അമ്പത് ശതമാനം എങ്കിലും സത്യസന്ധത പുലർത്താമായിരുന്നു എന്ന് ഒമർലുലു പറയുന്നു.ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് “മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ  സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു”.

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി..

Story Highlights: Omar Lulu criticizes Fahad Fazil starrer Malik

More Headlines

ലൈംഗിക ആരോപണം: പ്രമുഖ ബംഗാളി സംവിധായകനെ സിനിമാ സംഘടന പുറത്താക്കി
ജയസൂര്യ കൊച്ചിയിൽ തിരിച്ചെത്തി; നിയമപരമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ

Related posts