
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇതോടെയാണ് സഞ്ജുവിനെ തഴഞ്ഞെന്ന വിവാദം ഉടലെടുത്തത്. ഇതേതുടർന്ന് തഴഞ്ഞതല്ല ലിഗ്മെന്റ്ന് സംഭവിച്ച പരിക്കാണ് സഞ്ജു സാംസൺ പുറത്തിരിക്കാൻ കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പരിശീലനത്തിനിടെ സംഭവിച്ച പരിക്കാണിതെന്നും മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
Story Highlights: Sanju Samson out of 1st ODI with a ligament injury