Headlines

Olympics, Olympics headlines, Sports

ടോക്കിയോ ഒളിമ്പിക്സ്: ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ച് സെമിയിൽ പുറത്ത്.

ടോക്കിയോ ഒളിമ്പിക്സ് ജോക്കോവിച്ച് പുറത്ത്
Photo Credit: Getty Images

ടോക്കിയോ ഒളിമ്പിക്സിൽ ടെന്നിസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് സെമിയിൽ പുറത്തായി. എതിരാളിയായ ജർമൻ താരത്തിനോട് 1-6,6-3,6-1 എന്നീ സ്കോർ നിലയ്ക്ക് പരാജയപ്പെടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടോക്കിയോ ഒളിമ്പിക്സ് സ്വർണവും ഗോൾഡൻ സ്ലാമും  ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് മത്സരത്തിനിറങ്ങിയത്. ഞെട്ടലോടെയാണ് ജോക്കോവിച്ച് ജർമൻ താരം അലക്‌സാണ്ടർ സ്വെരെവിനോട് തോൽവി ഏറ്റുവാങ്ങിയത്.

ഒളിമ്പിക്സ് സ്വർണവും നാല് പ്രധാന മേജറും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാം എന്നതായിരുന്നു താരത്തിന്റെ  പ്രതീക്ഷ. 1988ൽ ഗോൾഡൻ സ്ലാം നേടിയ ആദ്യ താരവും വനിതയും എന്ന നേട്ടം സ്റ്റെഫി ഗ്രാഫിനാണ്.

ആദ്യ സെറ്റ് അനായാസമായി സ്വന്തമാക്കാൻ ജോക്കോവിച്ചിന് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ജർമൻ താരം ആധിപത്യം നേടി.

Story Highlights: Novak Djokovic loses Semifinal in Tokyo Olympics

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts