
നോക്കിയ G300 ഒക്ടോബർ 19 മുതൽ യുഎസിൽ വിൽപനയ്ക്കെത്തും.ഗ്രേ നിറത്തിലാണ് ഫോൺ ലഭ്യമാവുക.
പുത്തൻ ഡിസൈനും സ്നാപ്ഡ്രാഗൺ 400 സീരീസ് ചിപ്സ് സെറ്റും ട്രിപ്പിൾ റിയർ ക്യാമറയും ഫോണിൻറെ സവിശേഷതകളാണ്.
18 വാട്ട്സ് ഫാസ്റ്റ് ചാർജിങ് ഉള്ള ഫോണിന് പതിനഞ്ചായിരം രൂപയാണ് കമ്പനി വില ഇടുന്നത്.
ഫോണിൻറെ ഇന്ത്യൻ ലോഞ്ചിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആൻഡ്രോയ്ഡ് 11 ൽ പ്രവർത്തിക്കുന്ന ഫോണിന് സെൽഫികൾക്കായി മുൻവശത്ത് 8 എംപി സെൻസർ ഉണ്ട്.
മൈക്രോ എസ് ഡി കാർഡ് വഴി ഒരു ടീബി വരെ ഇന്ത്യൻ സ്റ്റോറേജ് വിപുലീകരിക്കാനുള്ള ഓപ്ഷൻ ഈ ഫോണിന് കമ്പനി നൽകിയിട്ടുണ്ട്.
5G, 4G LTE, Wi-Fi 802.11ac, Bluetooth v5, GPS/ A-GPS, NFC, USB Type-C, 3.5mm ഹെഡ്ഫോണ് ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.
Story highlight : Nokia to introduce cheapest 5G phone .