ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി റഷ്യൻ സംഘം.

Anjana

ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി
ബഹിരാകാശത്തെ സിനിമ നിർമാണത്തിന് ഒരുങ്ങി

അനുദിനം ചരിത്രങ്ങൾ രചിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ തലമുറ ബഹിരാകാശത്തും വിപ്ലവങ്ങൾ സൃഷ്ടിക്കുന്നു.

ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണത്തിന് ഒരുങ്ങുകയാണ് റഷ്യയിലെ സിനിമാസംഘം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റഷ്യൻ സംവിധായകനായ ക്ളിം ഷിപെൻകോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 37കാരിയായ യൂലിയ പെരെസിൽഡാണ് നായിക.ഇതിനായി സോയൂസ് എന്ന ബഹിരാകാശ വാഹനത്തിൽ ഖസാക്കിസ്ഥാൻ ഇൽ നിന്നും സംഘം യാത്ര തിരിച്ചു.

സിനിമാ സംവിധായകനും നായികയും ബഹിരാകാശ സഞ്ചാരിയായ ആൻറൻ ഷകപ്ളെറൊവും അടങ്ങുന്ന സംഘമാണ് പേടകത്തിൽ യാത്ര ചെയ്യുന്നത്.

സിനിമാ ചിത്രീകരണം പൂർത്തിയാക്കിയാൽ ഈ മാസം 17 സംഘം  മടങ്ങും. 

സിനിമയിലെ ചില ഭാഗങ്ങൾ ബഹിരാകാശത്തു നിന്നും ചിത്രീകരിക്കാൻ ഇതിനുമുൻപും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ചിത്രീകരണ സൗകര്യമുള്ള നൗക എന്ന ലാബും സജ്ജീകരിച്ചിട്ടുണ്ട്.   

Story highlight : New film to shoot from space.