രാജ്യത്ത് ഉടൻ ആരംഭിക്കുന്ന നെസ്ലെയുടെ പ്ലാന്റിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല 10000 വനിതകളെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു.
ഇന്ത്യയിലെ വൻകിട ഐടി കമ്പനിയായ ടിസിഎസും വനിതകൾക്ക് മാത്രമായി റിക്രൂട്ട്മെന്റ് നടത്തുമെന്നും അറിയിച്ചിരുന്നു.
7000 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന നെസ്ലെ പ്ലാന്റിൽ 62 ശതമാനവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെയുടെ ലക്ഷ്യം. ജനങ്ങളുടെ പ്രിയ ഉൽപ്പന്നമായ മാഗിയായിരിക്കും ഗുജറാത്തിൽ പുതുതായി ആരംഭിക്കുന്ന പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുക.
നിലവിൽ നെസ്ലെ ഇന്ത്യയുടെ ജീവനക്കാരിൽ 23 ശതമാനവും സ്ത്രീകളാണ്. കഴിഞ്ഞ വർഷത്തെ നിയമനങ്ങളിൽ 42 ശതമാനവും സ്ത്രീകളായിരുന്നു. 2015ൽ കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 16% മാത്രമായിരുന്ന വനിതാ ജീവനക്കാർ ഇപ്പോൾ 23 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് നെസ്ലെ ഇന്ത്യ എംഡി പറഞ്ഞു.
Story Highlights: Nestle India Decided to Recruit Women Employee