സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിർത്തലാക്കാൻ ഉത്തരവിട്ട് മുംബൈ കോടതി.

Anjana

സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം
സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം

സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിർത്തലാക്കിയെന്നറിയിച്ച് മുംബൈ ട്രയൽ കോടതി. സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച്  ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് കോടതി താത്കാലികമായി നിർത്തലാക്കിയത്. ഗെയിം തൻ്റെ പ്രതിച്ഛായ തകർക്കുമെന്നും അതുകൊണ്ട് തന്നെ നിരോധിക്കണമെന്നുമായിരുന്നു സൽമാൻ്റെ ഹർജിയിൽ പറഞ്ഞിരുന്നത്. നടനുമായി ബന്ധപ്പെട്ട മറ്റു ഗെയിമുകളോ കണ്ടൻ്റുകളോ നിർമ്മിക്കുന്നതിൽ നിന്നും സെൽമോൻ ഭോയ് എന്ന ഗെയിം നിർമിച്ച കമ്പനിയെ കോടതി തടഞ്ഞു.

മാനുകളെയും മനുഷ്യരെയും വാഹനം ഓടിച്ച് ഇടിച്ച് കൊല്ലുക എന്നതാണ് ഗെയിമിൻ്റെ രീതി. സൽമാൻ്റെ അഭിഭാഷകൻ ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് കോടതിയെ അറിയിച്ചു. 2002 സെപ്തംബറിൽ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും 3 പേർക്ക് പരുക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ കോടതി സൽമാൻ ഖാനെതിരായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2015ൽ താരത്തെ 5 വർഷത്തെ തടവിനു കോടതി ശിക്ഷിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ അന്ന് തന്നെ ജാമ്യത്തിലായ സൽമാൻ്റെ രക്ഷക്കായി ഡ്രൈവർ രംഗത്തെത്തിയിരുന്നു. താനാണ് അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അറിയിക്കുകയും തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്ത് സൽമാനെ പൂർണമായി കേസിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

Story highlight : Mumbai court bans game related to Salman Khan.