പെരുനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

നിവ ലേഖകൻ

sexual assault minor Perunad Kerala

പെരുനാട് പോലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടൻമല ഉദയഭവനം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ഉദയകുമാർ (26) ആണ് പിടിയിലായത്. കേസെടുത്തത് അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കിയശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഈമാസം 22 ന് വൈകിട്ട് നാലരയോടെ, 17 കാരിയെ വീടിനു സമീപമുള്ള തോടിന്റെ കരയിൽ വച്ച് കയ്യിൽ കടന്നുപിടിച്ച് ശരീരത്തിലേക്ക് അടുപ്പിക്കുകയും, പിന്നീട് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ സഹോദരൻ വരുന്നതുകണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുടർന്ന് ശല്യപ്പെടുത്താറുമുണ്ടായിരുന്നു. സ്റ്റേഷനിൽ വിവരം ലഭിച്ച 24 ന് പെരുനാട് എസ് എച്ച് ഓയുടെ നിർദേശപ്രകാരം, എസ് സി പി ഓ ആശ ഗോപാലകൃഷ്ണൻ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഉൾപ്പെടുത്തി പോലീസ് ഇൻസ്പെക്ടർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് റാന്നി മക്കപ്പുഴയിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പെരുനാട് പോലീസ് ഇൻസ്പെക്ടർ ആർ എസ് ആദർശ് നേതൃത്വം നൽകി.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധന തുടങ്ങിയ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഒമാരായ അഖിൽ, ശരത്, ഹരിദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Story Highlights: 26-year-old man arrested for sexually assaulting minor girl in Perunad, Kerala

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ പിടിയിൽ.
sexual assault arrest

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിലായി. കോഴിക്കോട് നൊച്ചാട് Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

കൊൽക്കത്തയിൽ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
Kolkata rape case

കൊൽക്കത്തയിൽ 24-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായി. ലൈംഗികാതിക്രമം വീഡിയോയിൽ പകർത്തി Read more

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

  ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം; സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആക്ഷേപം
മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
sexual assault case

മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

Leave a Comment